You are Here : Home / News Plus

ഇന്ന് ഉച്ചയ്ക്കു ശേഷം അവധി; ഒരാഴ്ചത്തെ ദുഖാചരണം

Text Size  

Story Dated: Saturday, March 07, 2015 08:41 hrs UTC

അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സംസ്കാരം ഞായറാഴ്ച നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക വസതിയായ ‘നീതി’യില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും.ഞായറാഴ്ച രാവിലെ ഒമ്പതിന് നിയമസഭാഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. തുടര്‍ന്ന്, പത്തുമണിക്ക് ദര്‍ബാര്‍ ഹാളിലും 11 മണിക്ക് കെ പി സി സി കേന്ദ്രത്തിലും പൊതുദര്‍ശനത്തിനു വെയ്ക്കും. അതിനുശേഷം കാര്‍ത്തികേയന്റെ മണ്ഡലമായിരുന്ന അരുവിക്കരയിലും പൊതുദര്‍ശനത്തിനു വെയ്ക്കും.ഒരുമണി മുതല്‍ ആര്യനാട്ടും മൂന്നര മുതല്‍ ശാസ്തമംഗലത്തെ അഭയയിലും മൃതദേഹം എത്തിക്കും. അതിനുശേഷം, ഞായറാഴ്ച ആറുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും. സംസ്ഥാനത്ത് ഒരു ആഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇന്ന് ഉച്ചയ്ക്കു ശേഷം അവധിയായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.