കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സുധാകരനും ബെന്നി ബഹനാനും ബംഗളൂരുവിലേക്ക് തിരിക്കും.കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണി രണ്ടു മിനിറ്റ് മാത്രമായിരുന്നു ചടങ്ങില്‍ സംസാരിച്ചത്. എ കെ ആന്റണി ഡല്‍ഹിക്കുള്ള പരിപാടി റദ്ദു ചെയ്ത് തിരുവനന്തപുരത്തേക്ക് മടങ്ങി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും തിരുവനന്തപുരത്തേക്ക് മടങ്ങിയിട്ടുണ്ട്.
Comments