You are Here : Home / News Plus

ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ത്രസിപ്പിക്കുന്ന ജയം

Text Size  

Story Dated: Saturday, March 07, 2015 05:41 hrs UTC

ഓക്ളാന്‍ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ത്രസിപ്പിക്കുന്ന ജയം. 29 റണ്‍സിനാണ് പാക് പട ആഫ്രിക്കന്‍ സംഘത്തെ തളച്ചിട്ടത്. 232 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ആഫ്രിക്കന്‍ സംഘം 33.3 ഓവറില്‍ 202 റണ്‍സെടുക്കുന്നതിനിടെ പുറത്താവുകയായിരുന്നു. എബി ഡിവില്ലിയേഴ്സ് (77), ഹഷിം ആംല (38), ഫാഫ് ഡു പ്ളെസിസ് (27) എന്നിവര്‍ക്കു മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായത്. ഡി കോക് (2), റിലീ റോസൗ (6), ഡേവിഡ് മില്ലര്‍ (13),ജെ.പി ഡുമിനി (12), ഡെയ്ല്‍ സ്റ്റെയിന്‍ (16) അബോട്ട് (12),മോര്‍ണി മോര്‍ക്കല്‍ (6), ഇമ്രാന്‍ താഹിര്‍ (0) എന്നിവര്‍ക്ക് പാക് ബൗളിങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ഒരു വിക്കറ്റിന് 66 എന്ന നിലയില്‍ നിന്ന ആഫ്രിക്കന്‍ ബാറ്റിംഗ് അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു. മൂന്നു വീതം വിക്കറ്റ് വിഴ്ത്തിയ വഹാബ് റിയാസ്- മുഹമ്മദ് ഇര്‍ഫാന്‍ - റഹാത്ത് അലി സഖ്യമാണ് കേളികേട്ട ആഫ്രിക്കന്‍ ബാറ്റിങ് നിരയെ പരാജയപ്പെടുത്തിയത്. രണ്ടാം വിക്കറ്റില്‍ ഡു പ്ളെസിസും അംലയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. എന്നാല്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ കൊഴിഞ്ഞതാണ് ആഫ്രിക്കന്‍ സംഘത്തിന്‍െറ പരാജയത്തിനിടയാക്കിയത്, ഡുമിനിക്കും സ്റ്റെയിനിനും ആബട്ടിനൊപ്പവും ചേര്‍ന്ന് ഡിവില്ലിയേഴ്സ് വിജയത്തിലേക്ക് ബാറ്റു വീശിയെങ്കിലും ഒരു ഭാഗത്ത് വിക്കറ്റുകള്‍ പൊഴിയുകയായിരുന്നു.
നേരത്തേ ടോസ് നേടിയ ആഫ്രിക്കന്‍ സംഘം പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു.  മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 46.4 ഓവറില്‍ പാകിസ്താന്‍ 222 റണ്‍സിന് പുറത്തായി. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 232 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഡെയില്‍ സ്റ്റെയിനും സംഘവും പാക് ബാറ്റിംഗ് നിരയെ തളച്ചിടുകയായിരുന്നു. മിസ്ബാഹുല്‍ ഹഖ് (56), സര്‍ഫ്രാസ് അഹ്മദ് (49) എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഡെയില്‍ സ്റ്റെയിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മോണി മോര്‍ക്കലും അബോട്ടും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഓപണര്‍ അഹ്മദ് ഷെഹ്സാദിനെ (18) തുടക്കത്തിലേ പാകിസ്താന് നഷ്ടമായിരുന്നു. തുടര്‍ന്ന് യൂനുസ്ഖാനും സര്‍ഫ്രാസ് അഹ്മദും ചേര്‍ന്ന് പതിയെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സെടുത്തു. റണ്‍ഒൗട്ടായി സര്‍ഫ്രാസ് മടങ്ങിയതോടെ പാക് സ്കോര്‍ പതിയെ താഴ്ന്നു. തുടര്‍ന്നത്തെിയ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖിനെ കൂട്ടുപിടിച്ച് യൂനുസ് ഖാന്‍ പതിയെ സ്കോര്‍ കണ്ടത്തൊന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ 37 റണ്‍സില്‍ നില്‍ക്കെ യൂനുസ് വീണു. ഷാഹിദ് അഫ്രീദി 22 റണ്‍സെടുത്തു, 37ാം ഓവറിനിടെ ഈഡന്‍ പാര്‍ക്കില്‍ മഴയത്തെിയതിനെ മത്സരം കുറച്ചു സമയത്തേക്ക് തടസ്സപ്പെട്ടു. പിന്നീടത്തെിയ ഷൊഹൈബ് മഖ്സൂദ് (8), ഉമര്‍ അക്മല്‍ (13) മുഹമ്മദ് ഇര്‍ഫാന്‍ (1), റഹാത്ത് അലി(1), സൊഹൈല്‍ ഖാന്‍ (3), വഹാബ് റിയാസ് (0) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.