ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്കി.
വധക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അനുവാദത്തോടെ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവിഎ. ഹേമചന്ദ്രനെ ഡിജിപി ചുമതലപ്പെടുത്തി.
Comments