You are Here : Home / News Plus

ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നു

Text Size  

Story Dated: Monday, March 09, 2015 07:47 hrs UTC

ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി യിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനേക്കാള്‍ പരിതാപകരമായ നിലയിലാണ് ഇംഗ്ലണ്ട്. നാല് കളികളില്‍ നിന്ന് ബംഗ്ളാദേശിന് അഞ്ച് പോയന്‍റുള്ളപ്പോള്‍ അത്രയും കളികളില്‍ നിന്ന് വെറും രണ്ട് പോയന്‍റാണ് ഇംഗ്ലണ്ടിന്‍െറ സമ്പാദ്യം. മികച്ച മാര്‍ജിനില്‍ തന്നെ ഇംഗ്ലണ്ടിന് ജയിക്കണം.

രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ളീഷ് ടീം ഇന്ന് ഇറങ്ങുന്നത്. ബാറ്റിങ്ങില്‍ മൂന്നാം നമ്പറില്‍ ഗ്യാരി ബാലന്‍സിന് പകരം അലക്സ് ഹെയ്ല്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഫാസ്റ്റ് ബൗളര്‍ സ്റ്റീവന്‍ ഫിന്നിന് പകരം ക്രിസ് ജോര്‍ഡന്‍ ടീമിലിടം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.