മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പ്രത്യേകമായി വിളിച്ചുചേര്‍ത്ത ജനറല്‍ബോഡി യോഗത്തില്‍ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് മോഡിയെയും മറ്റ് ഭാരവാഹികളെയും നീക്കം ചെയ്തത്. മോഡിയുടെ എതിരാളിയായ അമിന്‍ പത്താനായിരിക്കും അടുത്ത പ്രസിഡന്റ്.
ജനല്ബോര്ഡി യോഗത്തില്‍ പങ്കെടുത്ത പതിനെട്ട് അംഗങ്ങളില്‍ പതിനേഴ് പേര് ലളിത് മോഡിക്കെതിരെ വോട്ട് ചെയ്തു. രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് അക്കാദമി നിയോഗിച്ച നിരീക്ഷകരുടെ മേല്‍നേട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.
Comments