You are Here : Home / News Plus

മാണി നരകത്തില്‍ പോകുമെന്ന് വി.എസ്‌ ; വി.എസ് അന്തിക്രിസ്തുവെന്ന് മാണി

Text Size  

Story Dated: Tuesday, March 10, 2015 07:39 hrs UTC

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വി.എസ് ബൈബിള്‍ വാക്യങ്ങളുമായി നിയമസഭയിലെത്തിയത്. എന്നാല്‍ വി.എസ് അന്തിക്രിസ്തുവാണെന്ന ചുട്ടമറുപടിയാണ് കെ.എം മാണി നല്‍കിയത്. വി.എസിന്റെ പ്രസംഗം ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്നും മാണി പറഞ്ഞു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേസ് മുഴുവന്‍ കേരളത്തിനാണെന്നും വി.എസ് ആരോപിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.