You are Here : Home / News Plus

പി.സി ജോര്‍ജ്ജിനെതിരെ ഡി.ജി.പി നിയമനടപടിക്ക്

Text Size  

Story Dated: Tuesday, March 10, 2015 07:44 hrs UTC

തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാരോപിച്ച് ഡി.ജി.പി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഡി.ജി.പി സര്‍ക്കാരിനോട് അനുമതി തേടി.

ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെടല്‍ നടത്തിയെന്നായിരുന്നു ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബും മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട പിസി സംഭാഷണത്തില്‍
പരാമര്‍ശിക്കുന്ന സ്വാമി ഡിജിപി കെ എസ് ബാലസുബഹ്മണ്യമാണെന്നും ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.