You are Here : Home / News Plus

ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു കെ. സുരേന്ദ്രന്‍

Text Size  

Story Dated: Tuesday, March 10, 2015 08:34 hrs UTC

കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.ഗോവധ നിരോധനത്തിനു നിയമപരമായി യാതൊരു തടസവുമില്ലെന്നും ഇതു നടപ്പാക്കേണ്ടതു സംസ്ഥാന സര്‍ക്കാരുകളാണെന്നും ഒരു സര്‍ക്കാരിനെയും ഗോവധ നിരോധനം അടിച്ചേല്‍പ്പിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ നിരോധനത്തിനു സര്‍ക്കാര്‍ തയാറാണെങ്കില്‍ അതിന് അവസരം ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും അനധികൃത അറവുശാലകള്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.