You are Here : Home / News Plus

മാണി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി -കോടിയേരി

Text Size  

Story Dated: Tuesday, March 10, 2015 04:57 hrs UTC

 അഴിമതി കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി നിയമസഭ ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അടൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് അവതരണ ദിനമായ 13ന് സി.പി.എം തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധ സമരത്തെ പൊലീസിനെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.