You are Here : Home / News Plus

മഹാരാഷ്ട്രയില്‍ 50 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Text Size  

Story Dated: Wednesday, March 11, 2015 04:06 hrs UTC

മഹാരാഷ്ട്രയിലെ കാന്‍ഹറില്‍ അന്താരാഷ്ട്രവിപണിയില്‍ 50 കോടി രൂപയിലേറെ വിലവരുന്ന 500 കിലോ മയക്കുമരുന്ന് പിടികൂടി. പാര്‍ട്ടിഡ്രഗ് എന്നും മിയോ - മിയോ എന്നും അറിയ്പപെടുന്ന മീഥൈല്‍ മെത്കാത്തിനോണ്‍ (മെഫ്‌ഡ്രോണ്‍) ആണ് പിടികൂടിയത്. ഇതില്‍ 112 കിലോ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ബാക്കി മയക്കുമരുന്ന് ലഭിച്ചത്. 

രാസവളത്തില്‍ നിന്നും ചെലവുകുറഞ്ഞ രീതിയില്‍ ഇത് വേര്‍തിരിച്ചെടുക്കാനാകുമെന്നതിനാല്‍ ഇന്ത്യയില്‍ അനധികൃതമായി മീഥൈല്‍ മെത്കാത്തിനോണ്‍ നിര്‍മ്മാണം വ്യാപകമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ ഈ രാസവസ്തു മയക്കുമരുന്നായി പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.