You are Here : Home / News Plus

കല്‍ക്കരിക്കേസ്: മന്‍മോഹന്‍സിങിനെ പ്രതിചേര്‍ത്തു

Text Size  

Story Dated: Wednesday, March 11, 2015 06:20 hrs UTC

ഹിന്‍ഡാല്‍കോ കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രത്യേക കോടതി പ്രതിചേര്‍ത്തു. കേസില്‍ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി മന്‍മോഹന്‍സിങ്ങിന് നോട്ടീസ് അയച്ചിട്ടുണ്ട്. 

കേസിലെ മറ്റ് പ്രതികളായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധനവകുപ്പുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കേസില്‍ ഹിന്‍ഡാല്‍കോ കമ്പനി പ്രതിനിധികളായ സുഭേന്ദു അമിതാബ്, ഡി. ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.