You are Here : Home / News Plus

ഭൂഷണെയും യാദവിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന്

Text Size  

Story Dated: Wednesday, March 11, 2015 07:15 hrs UTC

പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യം. പാര്‍ട്ടി എംഎല്‍എമാരാണ് ഈ ആവശ്യം ഉന്നയിച്ചു പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ചത്. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ഇതു പാഠമാകണമെന്നും എംഎല്‍എമാര്‍ കത്തില്‍ പറയുന്നു.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇരുവരെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു പുറത്താക്കിയിരുന്നു. എഎപി നിര്‍വാഹക സമിതിയുടേതായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.