You are Here : Home / News Plus

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടു

Text Size  

Story Dated: Wednesday, March 11, 2015 07:36 hrs UTC

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബാബു എം. പാലിശ്ശേരിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിന് അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തൃശൂര്‍ ഡി.സി.സി അധ്യക്ഷനും പി.എ മാധവന്‍ എ.എല്‍.എക്കും നിസാമുമായി ബന്ധമുണ്ടെന്ന് നോട്ടീസ് അവതരിപ്പിച്ച് സംസാരിച്ച ബാബു എം. പാലിശ്ശേരി ആരോപിച്ചു. ബോധമുണ്ടായിട്ടും ചന്ദ്രബോസിന്‍െറ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം നശിപ്പിച്ചിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.