പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പക്ഷക്കാരായിരുന്ന 10 എം.എല്‍.എമാര്‍ വിശ്വാസവോട്ടില്‍ നിതീഷ്കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. ആകെ 140 വോട്ടുകളാണ് നിതീഷിനു ലഭിച്ചത്. 87 എം.എല്‍.എമാരുള്ള ബി.ജെ.പി വിശ്വാസവോട്ടില്‍ നിന്നും വിട്ടുനിന്നു.
233 അംഗ ബീഹാര്‍ നിയമസഭയില്‍ ജെ.ഡി.യുവിന് 110 അംഗങ്ങളാണുള്ളത്. ഇവര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. വിമത ശബ്ദമുയര്‍ത്തിയ മാഞ്ചിക്കും മറ്റ് എം.എ.എല്‍മാര്‍ക്കും പാര്‍ട്ടി വിപ്പ് നല്കി. ആര്.ജെ.ഡി, കോണ്‍ഗ്രസ്, സി.എല്‍.പി തുടങ്ങിയ ചെറുപാര്‍ട്ടികളുടെ പിന്തുണയും നിതീഷിനായിരുന്നു. മാഞ്ചി സഭയില്‍ ഹാജരായിരുന്നില്ല. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കപ്പെടുമെന്നതിനാലാണ് മാഞ്ചി അനുകൂലികള്‍ നിതീഷിനു വോട്ട് ചെയ്തത്.
കഴിഞ്ഞ മാസം 22-ാം തീയതിയാണു ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
Comments