തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നടക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരം കോര്‍പറേഷനിലെ 21 വാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മാണിക്കെതിരെ എല്‍.ഡി.എഫും യുവമോര്‍ച്ചയും നടത്തുന്ന പ്രതിഷേധ സമരം കണക്കിലെടുത്താണ് അവധി. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ അറിയിച്ചു.
Comments