തമിഴ്നാട്ടില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ ‘പുതിയ തലമുറൈ’ ചാനലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ബൈക്കിലത്തെിയ നാലംഗസംഘം ചാനല്‍ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നുവെന്ന് ചാനല്‍ വെബ്സൈറ്റ് വ്യക്തമാക്കി.
സംഭവത്തിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ ചാനല്‍ വെബ്സൈറ്റ് പുറത്തുവിട്ടു. രണ്ടു തവണയാണ് അക്രമിസംഘം ബോംബെറിഞ്ഞത്. ഓഫീസ് കവാടത്തിലാണ് ഒരു ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആംരഭിച്ചു. മൂന്നു ദിവസം മുമ്പ് ചാനലിനു നേരെ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു. താലിമാല സംബന്ധിച്ച സംഘടിപ്പിച്ച പരിപാടി നടത്തിയതാണ് ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്.
Comments