കല്‍ക്കരി അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സത്യത്തിന്റെ പ്രതീകമാണന്നും അദ്ദേഹത്തിനു കോണ്‍ഗ്രസ് പാര്‍ട്ടി ഉറച്ച പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കല്‍ക്കരി കേസില്‍ മന്മോഹന് സിംഗിനെ പ്രതിചേര്‍ത്തതു ദുഖവും ഞെട്ടലുമുണ്ടാക്കിയെന്നു മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പ്രതികരിച്ചു.കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കഴിഞ്ഞ ദിവസമാണു സിബിഐ പ്രതിചേര്‍ത്തത്.
Comments