ന്യൂഡല്‍ഹി: ശരി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്യും. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹര്‍ തരാര്‍ പ്രധാന കണ്ണിയായതിനാലാണ് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. തരാറിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആവശ്യമെങ്കില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ബസി പറഞ്ഞു.
അതേസമയം, അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് മെഹര്‍ തരാര്‍ അറിയിച്ചു. ചോദ്യം ചെയ്യലിനായി ഇന്ത്യയിലേക്ക് വരാന്‍ തയാറല്ലെന്നും അന്വേഷണ സംഘം ലാഹോറില്‍ വന്നാല്‍ സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Comments