You are Here : Home / News Plus

മാണിക്കെതിരായ പരാതിയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം

Text Size  

Story Dated: Thursday, March 12, 2015 05:06 hrs UTC

മന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ സംബന്ധിച്ചുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. ഇതില്‍ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം മാണി തന്നെ അവതരിപ്പിക്കും. അത് ഭരണപരമായ അവകാശമാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.