You are Here : Home / News Plus

പ്രധാന സമരം നിയമസഭക്കുള്ളിലായിരിക്കുമെന്ന് വൈക്കം വിശ്വന്‍

Text Size  

Story Dated: Thursday, March 12, 2015 05:28 hrs UTC

തിരുവനന്തപുരം: മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാനുള്ള എല്‍.ഡി.എഫിന്‍െറ പ്രധാന സമരം നിയമസഭക്കുള്ളിലായിരിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ബജറ്റിന് എതിരായ നിലപാട് എല്‍.ഡി.എഫിന് ഇല്ല. എന്നാല്‍, മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്നും എല്‍.ഡി.എഫ് ഉപസമിതിക്കുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാണി നിയമസഭക്കുള്ളില്‍ തങ്ങുന്നതിനാല്‍ സഭക്കകം വലിയ സമരമുഖമായി മാറുകയാണ്. സഭക്കുള്ളിലെ കാര്യങ്ങള്‍ എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനിക്കും. പുറത്ത് ശക്തമായ ജനകീയ മാര്‍ച്ചായിരിക്കും. എല്‍.ഡി.എഫ് തടയാന്‍ ആഗ്രഹിച്ച മാണി സഭക്കുള്ളിലായി. സര്‍ക്കാറാണ് എല്ലാ സ്ഥലത്തും ബാരിക്കേഡ് വെച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.