You are Here : Home / News Plus

മാണിക്കെതിരായ സമരം വിജയമെന്ന് പിണറായി

Text Size  

Story Dated: Friday, March 13, 2015 06:59 hrs UTC

 ധനമരന്തി മാണിക്കെതിരായ ഇടതുപക്ഷ സമരം വിജയമെന്ന് പിണറായി വിജയന്‍. നിയമസഭയില്‍ ബജറ്റ് അവതണം നടന്നിട്ടില്ല. സ്പീക്കര്‍ ഡയസിലത്തൊതെ സഭ ചേരില്ല. സഭനടപടികള്‍ ആരംഭിക്കാതെ ബജറ്റ് അവതരിപ്പിക്കാനാവില്ളെന്നും പിണറായി പറഞ്ഞു.
സ്പീക്കറില്ലാതെ അവതരിപ്പിച്ച ബജറ്റിന് സാധുതയില്ല. അവര്‍ നേരത്തെ കരുതിയ ലഡു വിതരണം ചെയ്യുകയും അതു കഴിക്കുകയുമാണ് ഉണ്ടായത്. അല്ലാതെ ബജറ്റ് അവതരണം നടന്നിട്ടില്ല. ഇനി മാണിയല്ലാത്ത ഒരാള്‍ ബജറ്റ് അവതരിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ പ്രതിഷേധത്തിനിടെ ഇടതുപക്ഷ എം.എല്‍.എമാരെ നിലത്തിട്ടു ചവിട്ടുന്ന കാഴ്ചയാണ് കണ്ടത്. മാണിയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രക്ഷോഭ നടപടികളും പ്രതിഷേധക്കാരെ മര്‍ദിച്ചതിലുള്ള തുടര്‍നടപടികളും ഇടതുമുന്നണി തീരുമാനിക്കുമെന്നും പിണറായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.