ധനമന്ത്രി കെ.എം.മാണി മാധ്യമങ്ങള്‍ക്കുമുമ്പില്‍ ബജറ്റ് വിശദീകരിച്ചു. മീഡിയാ റൂമില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബജറ്റ് തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചത്. നിയമസഭയില്‍ ബജറ്റിന്റെ ആമുഖം മാത്രമാണ് മാണി വായിച്ചത്. അതിനാല്‍ മീഡിയാ റൂമിലെ വിശദീകരണം ബജറ്റിന്റെ അവതരണവുമായി.
എന്നാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം നടന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ സഭയില്‍ വരികയോ സഭാനടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ബജറ്റ് സാങ്കേതികമായി അവതരിപ്പിച്ചു എന്ന് പറയാനാവില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments