You are Here : Home / News Plus

ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം

Text Size  

Story Dated: Saturday, March 14, 2015 06:03 hrs UTC

ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയില്‍ സിംബാബ് വെക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 48.5 ഓവറില്‍ 287 റണ്‍സിനു പുറത്താകുകയായിരുന്നു. അവസാന മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ് ലറിന്‍െറ സെഞ്ച്വറി മികവിലാണ് സിംബാബ്വെ മികച്ച സ്കോറിലത്തെിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ഉമേഷ് യാദവ്,മോഹിത് ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഗംഭീരവിജയങ്ങളോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ഗ്രൂപ്ഘട്ടം തകര്‍പ്പന്‍ ജയത്തോടെ അവസാനിപ്പിക്കാനാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും എല്ലാ ടീമുകള്‍ക്കെതിരെയും വ്യക്തമായ മേധാവിത്വത്തോടെ വിജയക്കുതിപ്പ് നടത്തിയ ഇന്ത്യക്ക് തന്നെയാണ് ഇന്നും മുന്‍തൂക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.