You are Here : Home / News Plus

നിയമസഭയില്‍ നടത്തിയ ഇടതു സമരരീതിയെ പിന്തുണച്ച് കാരാട്ട്

Text Size  

Story Dated: Saturday, March 14, 2015 05:24 hrs UTC

ന്യൂഡല്‍ഹി: കേരളാ നിയമസഭയില്‍ ഇടതു അംഗങ്ങള്‍ നടത്തിയ പ്രതിഷേധ സമരരീതിയെ പിന്തുണച്ച് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു അംഗങ്ങളുടെ സമരരീതിയില്‍ അപാകതയില്ളെന്നു കാരാട്ട് പറഞ്ഞു. ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തത് ഉചിതമായ നടപടിയാണ്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവ വികാസങ്ങളില്‍ തെറ്റില്ലെന്നും കാരാട്ട് പറഞ്ഞു.
സി.പി.എം പ്രതിഷേധത്തില്‍ അപാകതയില്ല. ബാര്‍ കോഴ ആരോപണത്തിന് വിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നത് അംഗീരിക്കാനാവില്ലെന്നും കാരാട്ട് വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.