മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും ജീവചരിത്രകാരനുമായ മഹാദേവ് ദേശായിയുടെ മകനുമായ നാരായണ്‍ ദേശായി (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സൂറത്തില്‍ ഇന്നുപുലര്‍ച്ചെ നാലുമണിക്കാണ് അന്ത്യം സംഭവിച്ചത്.
1924 ഡിസംബര്‍ 24 ന് ഗുജറാത്തിലെ ബുല്സാറില് ജനിച്ച ദേശായി ഗാന്ധിജിയുടെ ആശ്രമമായ സബര്‍മതിയിലും അഹമ്മദാബാദിലും വാര്‍ധയിലുള്ള സേവാഗ്രാമിലുമാണ് വളര്‍ന്നത്.
ഗാന്ധിജിയുടെ ആശയങ്ങളും ദര്‍ശനങ്ങളും രാജ്യം മുഴുവന്‍ പ്രചരിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് ദേശായി. യുണെസ്കോയുടെ അന്തര്‍ദേശീയ സമാധാന പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments