തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്. ഡയസ് തകര്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാരെ സീറ്റില്‍ പോയി ആക്രമിക്കുകയായിരുന്നു. ഭരണപക്ഷ എം.എല്‍.എമാരുടെ പ്രതികരണം സ്വഭാവികം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡ് ചീഫ് മാര്‍ഷലിന്‍െറ വീടിന് നേരെയുള്ള കല്ലേറ് വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്‍െറ തുടര്‍ച്ചയാണ്. സഭയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും എന്‍. ശക്തന് മാധ്യമങ്ങളോട് പറഞ്ഞു.
Comments