You are Here : Home / News Plus

മലയാളികള്‍ക്കെല്ലാം തലകുനിക്കേണ്ട സാഹചര്യമുണ്ടായി: സ്പീക്കര്‍

Text Size  

Story Dated: Monday, March 16, 2015 07:46 hrs UTC

വെള്ളിയാഴ്ച നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കര്‍ സഭയുല്‍ റൂളിംഗ് നടത്തി. വെള്ളിയാഴ്ച നടന്ന സംഭവങ്ങളോടെ ലോകത്തിന് മുന്നില്‍ മലയാളികള്‍ക്കെല്ലാം തലകുനിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം സകല സീമകളും ലംഘിച്ചുവെന്ന് പറഞ്ഞ സ്പീക്കര്‍ നമ്മള്‍ ഒന്നടങ്കം ജനങ്ങളോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. സംഭവങ്ങള്‍ കേരള നിയമസഭയ്ക്ക് കളങ്കമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം പതിനഞ്ച് പ്രകാരമാണ് സഭയില്‍ സ്പീക്കറുടെ പ്രത്യേക പ്രസ്താവന നടത്തിയത്. ലോകത്തിനു മുന്നില്‍ സഭനാണംകെട്ടു. ഇത്തരം സംഭവങ്ങള്‍ ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. സംഭവങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും സ്പീക്കര്‍ പറഞ്ഞു. 
ഗവര്‍ണരുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ സഭയെ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.