You are Here : Home / News Plus

മാണി രാജിവെക്കുംവരെ സമരം തുടരുമെന്ന് കോടിയേരി

Text Size  

Story Dated: Monday, March 16, 2015 05:15 hrs UTC

തിരുവനന്തപുരം: എത്ര എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്താലും അഴിമതിക്കെതിരായ സമരം തുടരുമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ധനമന്ത്രി കെ.എം മാണി രാജിവെക്കുംവരെ സമരം തുടരും. വരും ദിവസങ്ങളിലെ സമരപരിപാടികളെകുറിച്ച് എല്‍.ഡി.എഫ് യോഗം ചേര്‍ന്നു തീരുമാനിക്കും. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ആളിപടരുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സസ്പെന്‍ഷന്‍ അംഗീകരിക്കുന്നില്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ പ്രതികരിച്ചു. സ്പീക്കര്‍ യു.ഡി.എഫിന്‍െറ ആളായി മാറി. കള്ളം മാത്രം പറയുന്ന സ്പീക്കറാണ് എന്‍. ശക്തന്‍. സ്പീക്കറുടെ ചേംബറിലാണ് ഗൂഢാലോചന നടന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.