You are Here : Home / News Plus

എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത് ഉമ്മന്‍ ചാണ്ടി പ്രശ്നം വഷളാക്കിയെന്ന് പിണറായി

Text Size  

Story Dated: Monday, March 16, 2015 05:36 hrs UTC

 നിയമസഭയില്‍ അഞ്ച് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ പ്രശ്നങ്ങളെ എങ്ങനെ തീര്‍ക്കണം എന്നല്ല, എങ്ങനെ വഷളാക്കാം എന്നാണ് ഉമ്മന്‍ ചാണ്ടി ആലോചിച്ചതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നിയമസഭയില്‍ വനിത എം.എല്‍.എമാരെ കൈയേറ്റം ചെയ്തത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. കേരളീയ സംസ്കാരത്തിന് യോജിക്കാത്ത നിലപാടായിരുന്നു ഭരണപക്ഷത്തെ മന്ത്രിയടക്കം എം.എല്‍.എമാര്‍ സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിച്ച അധമന്‍മാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇതിന് ഉമ്മന്‍ ചാണ്ടി പറയുന്ന മറുപടി, 13 ന് ആരും പരാതി നല്‍കിയില്ളെന്നാണ്. 13ാം തീയതി വനിത എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. സ്പീക്കര്‍ക്ക് പരാതി കൊടുക്കുക എന്നത് നിയമസഭ ചേരുമ്പോഴാണ്. നിയമസഭ ചേര്‍ന്ന സമയത്ത് പരാതി നല്‍കി. ഉമ്മന്‍ ചാണ്ടി നീതിമാനായ മുഖ്യമന്ത്രിയാണെങ്കില്‍ പരാതി ലഭിച്ചിട്ടുണ്ട്, അത് പരിശോധിക്കുമെന്നാണ് പറയേണ്ടിയിരുന്നതെന്ന് പിണറായി പറഞ്ഞു. അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്ത് നിയമസഭ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്നും പിണറായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.