You are Here : Home / News Plus

ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സുപ്രീംകോടതി

Text Size  

Story Dated: Monday, March 16, 2015 05:48 hrs UTC

സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമല്ലെന്ന കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയക്കാനും കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
നിലവില്‍ ആധാറിന് ഒരു നിയമസാധുതയുമില്ളെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥരെ വെറുതെ വിടില്ളെന്നും വ്യക്തമാക്കി.പല അതോറിറ്റികളും ആധാര്‍ നിര്‍ബന്ധമാക്കുന്നുണ്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് നിരീക്ഷിച്ച കോടതി ആരൊക്കെയാണതെന്ന് പേരെടുത്തുപറയാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ളെന്ന് കൂട്ടിച്ചേര്‍ത്തു. 2013ലെ ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടി കേന്ദ്രത്തിന്‍െറ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധാര്‍ നിര്‍ബന്ധമാണെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഉത്തരവിറക്കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിന്‍െറ ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. ഇത് അത്യധികം പ്രാധാന്യമുള്ള വിഷയമാണെന്ന് ഓര്‍മിപ്പിച്ച ഗോപാല്‍ സുബ്രഹ്മണ്യം കോടതി ഉത്തരവിനെയും ഭരണഘടനാസ്ഥാപനങ്ങളെയും മാനിക്കാതെയാണ് പല ഉദ്യോഗസ്ഥരും മുന്നോട്ടുപോകുന്നതെന്ന് കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരനും വധുവും ആധാര്‍ കാര്‍ഡുകള്‍ കാണിക്കണമെന്ന നിര്‍ദേശം ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മുംബൈ ഹൈകോടതി രജിസ്ട്രാര്‍ക്ക് കിട്ടിയ ഒരു സര്‍ക്കുലറിന്‍െറ കാര്യം മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ദിവാന്‍ ചൂണ്ടിക്കാട്ടി. മുംബൈ ഹൈകോടതിയിലെ സ്റ്റാഫ് തങ്ങളുടെ ശമ്പളത്തിന് ആധാര്‍ കാര്‍ഡ് കാണിക്കണമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
ഇത് കേട്ട സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സംസ്ഥാനങ്ങളെ ഉപദേശിക്കുകയാണ് നല്ലതെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിച്ചു. വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണിത്. ഇതൊരിക്കലും ശരിയല്ല, ഇതിന്‍െറ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.