You are Here : Home / News Plus

സംഗീത സംവിധായകന്‍ ബോംബെ.എസ്.കമാല്‍ അന്തരിച്ചു

Text Size  

Story Dated: Monday, March 16, 2015 05:55 hrs UTC

സംഗീത സംവിധായകന്‍ ബോംബെ.എസ്.കമാല്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മലയാളത്തില്‍ 13 സിനിമകള്‍ക്് സംഗീതം നല്‍കി. 1979 ല്‍ പുറത്തിറങ്ങിയ എവിടെ എന്‍ പ്രഭാതമാണ് ആദ്യ ചിത്രം.
ഏഴാംവയസ്സു മുതല്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയിരുന്നു. ഉസ്താദ് മൊയ്തീന്‍ ഖാനെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.എം.എസ് ബാബുരാജാണ് കമാലിനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. ബാബാബുരാജിനൊപ്പം മലബാറില്‍ മെഹഫില്‍ അവതരിപ്പിച്ചിരുന്നു. ആറു ദശാബ്ദക്കാലത്തെ സംഗീത രംഗത്തിനുള്ള സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് 2012 ല്‍ സ്വരലയ ഈണം ഗുരുവന്ദന പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. നടനായും ഗായകനായും സംഗീത സംവിധാകനായും മലയാളികള്‍ക്ക് മുന്നില്‍ അദ്ദേഹമെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.