You are Here : Home / News Plus

മാണി ബാധ്യത ആകുമെന്ന് സര്‍ക്കാര്‍-കെ.പി.സി.സി യോഗത്തില്‍ വിമര്‍ശം

Text Size  

Story Dated: Tuesday, March 17, 2015 06:51 hrs UTC

കെ.എം മാണി കോണ്‍ഗ്രസിന് വന്‍ ബാധ്യത ആകുമെന്ന് സര്‍ക്കാര്‍ കെ.പി.സി.സി ഏകോപനസമിതി യോഗത്തില്‍ വിമര്‍ശം. മാണിയുടെ പേരില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി യോഗത്തില്‍ തുറന്നടിച്ചു.നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത കരിദിനാചരണം കോട്ടയം ജില്ലയില്‍, പ്രത്യേകിച്ച് പാലായില്‍ വേണ്ടപോലെ നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

അഴിമതിക്കെതിരെ ഇന്ത്യയില്‍ വലിയ തോതില്‍ ജനവികാരം ഉയരുന്നുണ്ടെന്നും അത് കാണാതിരിക്കാന്‍ ആവില്ലെന്നും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഇതിനു ഉദാഹരണമാണ്. ടുജിയും കല്‍ക്കരിപ്പാടവും മറ്റുമാണ് യു.പി.എയെ തോല്‍പിച്ചത്. അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുങ്ങിപ്പോയി. സമാനമായ അന്തരീക്ഷമാണ് കേരളത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.