You are Here : Home / News Plus

ജാട്ട് സംവരണം സുപ്രീം കോടതി റദ്ദാക്കി

Text Size  

Story Dated: Tuesday, March 17, 2015 07:46 hrs UTC

 ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജാതി മാത്രമല്ല സംവരണത്തിന് അടിസ്ഥാനം. അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് നീതിനിഷേധമാകുമെന്നും കോടതി പറഞ്ഞു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ ജാട്ട് സമുദായത്തിന് കൂടി സംവരണം ഏര്‍പ്പെടുത്തിയത്. 

ഒബിസി ലിസ്റ്റില്‍ മുമ്പ് തെറ്റായി സമുദായങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ആ തെറ്റ് ആവര്‍ത്തിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയാടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട ജാട്ട് പോലുള്ളസമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മറ്റു ഒബിസി സമുദായങ്ങള്‍ക്ക് എതിരായ നടപടിയാകുമെന്നും കോടതി നിരീക്ഷിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.