You are Here : Home / News Plus

അഞ്ച് ഭരണപക്ഷ എംഎല്‍എമാരുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്

Text Size  

Story Dated: Tuesday, March 17, 2015 07:52 hrs UTC

മാര്‍ച്ച് 13-ന് നിയമസഭയിലുണ്ടായ അക്രമങ്ങള്‍ക്കിടെ വനിത എം.എല്‍.എമാരെ ഉപദ്രവിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്ന അഞ്ച് ഭരണപക്ഷ എംഎല്‍എമാരുടെ ഓഫീസുകളിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. തിരുവനന്തപുരം എം.എ.വാഹിദ്, പാറശാലയില്‍ എ.ടി.ജോര്‍ജ്, കൊല്ലത്ത് ഷിബു ബേബി ജോണ്‍, പത്തനംതിട്ടയില്‍ ശിവദാസന്‍ നായര്‍, കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ ഓഫിസുകളിലേക്കാണ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്. രാവിലെ 11 മണിക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ചിന് മുമ്പ് തന്നെ ഓഫീസുകളുടെ സുരക്ഷ പോലീസ് ശക്തമാക്കിയിരുന്നു. ചിലയിടത്ത് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.