You are Here : Home / News Plus

നിയമസഭയിലെ കയ്യാങ്കളി ; തെളിവുമായി വിഎസ്സും വനിത എംഎല്‍എമാരും

Text Size  

Story Dated: Tuesday, March 17, 2015 07:58 hrs UTC

മാര്‍ച്ച് 13-ന് നിയമസഭയില്‍ വനിത എംഎല്‍എമാര്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ തെളിവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രതിപക്ഷത്തെ വനിത എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരെ കണ്ടു. 

താനും മറ്റു വനിത പ്രതിനിധികളും ആക്രമണത്തിനിരയാകുന്ന ദൃശ്യങ്ങള്‍ ജമീല പ്രകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. ഓരോ ദൃശ്യവും കാട്ടി വിശദമായിട്ടാണ് ജമീല പ്രകാശം സംസാരിച്ചത്. ഈ സമയത്ത് മറ്റു വനിത പ്രതിനിധികളും പ്രതിപക്ഷനേതാവും സന്നിഹിതരായിരുന്നു. വീഡിയോ പ്രദര്‍ശനത്തിന് മുമ്പ് വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. സഭയില്‍ ഭരണപക്ഷ ദുശ്ശാസനന്മാര്‍ അടിഞ്ഞാടിയെന്ന് വിഎസ് വീണ്ടും പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.