You are Here : Home / News Plus

ത്രിപുരയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു

Text Size  

Story Dated: Tuesday, March 17, 2015 09:45 hrs UTC

ത്രിപുരയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. മൂന്നു കുട്ടികളുടെ അമ്മയായ കന്യാപതി ദെബാര്‍മ എന്ന 55 വയസുകാരിയെയാണ് അയല്‍ക്കാര്‍ വെടിവച്ച് കൊന്നത്. ദലായി ജില്ലയില്‍ കമാല്‍പൂരിലാണ് സംഭവം.അടുക്കളയില്‍ ഇവര്‍ പാചകം ചെയ്യുമ്പോള്‍ അയല്‍ക്കാരായ യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സമയം ദെബാര്‍മയുടെ ഭര്‍ത്താവും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ദെബാര്‍മയ്ക്ക് അന്യപുരുഷന്‍മാരുമായി ബന്ധമുണ്‌ടെന്നാരോപിച്ചായിരുന്നു ആക്രമണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.