You are Here : Home / News Plus

സി.പി.എമ്മും ലീഗും പണം വാങ്ങിയില്ലെന്ന് വി.എം രാധാകൃഷ്ണന്‍

Text Size  

Story Dated: Tuesday, March 17, 2015 05:57 hrs UTC

അടച്ച ബാറുകള്‍ തുറക്കാനായി ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പണവുമായി രാഷ്ട്രീയപാര്‍ട്ടികളെ സമീപിച്ചപ്പോള്‍ സി.പി.എമ്മും മുസ്‌ലിം ലീഗും വാങ്ങിയില്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും വ്യവസായിയുമായ വി.എം രാധാകൃഷ്ണന്‍ ബാര്‍കോഴ അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിനു മൊഴി നല്‍കി.
കെ.എം മാണിക്ക് പണം കൊടുത്തെന്നു പറഞ്ഞത് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡന്റ്‌ ബിജു രമേശാണ്. അതിനു തെളിവ് അദ്ദേഹം ഹാജരാക്കണം. അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിയിരിക്കുമ്പോള്‍ നടത്തിയ സംഭാഷണം റിക്കാര്‍ഡ ചെയ്ത് പുറത്തു വിടുന്നത് തെളിവല്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
എ.കെ.ജി സെന്ററില്‍ ചെന്ന് തെരഞ്ഞെടുപ്പു ഫണ്ട് നല്‍കാന്‍ ബാറുടമകള്‍ ശ്രമിച്ചെങ്കിലും അന്നത്തെ സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചില്ലെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി കൃഷ്ണകുമാറിന് രാധാകൃഷ്ണന്‍ മൊഴി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.