You are Here : Home / News Plus

ഭൂമിയേറ്റടെുക്കല്‍ ബില്ലിനെതിരെ സോണിയയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവന്‍ മാര്‍ച്ച്

Text Size  

Story Dated: Tuesday, March 17, 2015 06:15 hrs UTC

ന്യൂഡല്‍ഹി: ഭൂമിയേറ്റടെുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. കര്‍ഷക വിരുദ്ധമായ ബില്‍ നടപ്പാക്കുന്നതിനെതിരെ രാഷ്ട്രപതി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദി സര്‍ക്കാറിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളും ഒന്നിച്ചിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയുടെ സമീപത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ഇടതുപാര്‍ട്ടികള്‍, ആര്‍.ജെ.ഡി തുടങ്ങിയ 14 പാര്‍ട്ടികളില്‍ നിന്നുള്ള എം. പിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യത്തിന്‍െറ ശക്തിപ്രകടനമായി മാര്‍ച്ച് മാറി.
അതിനിടെ ബില്ലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയറ്റ്ലി വ്യക്തമാക്കി. മാറ്റം വരുത്തിയ വ്യവസ്ഥകളില്‍ ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ലോക്സഭയില്‍ കഴിഞ്ഞ ആഴ്ച ഭൂമി ഏറ്റടെുക്കല്‍ ബില്‍ പാസായിരുന്നു. രാജ്യസഭയില്‍ ബില്ലിനെ പിന്തുണക്കില്ളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്‍െ പിന്തുണയില്ലാതെ ബില്‍ രാജ്യസഭയില്‍ പാസാകുക പ്രയാസമായിരിക്കും. രാജ്യസഭയില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തിന്‍െറ പിന്തുണയോടെയാണ് നേരത്തെ ഇന്‍ഷുറന്‍സ് ബില്‍ പാസായത്.
2013 ല്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലുടെ 11 ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. ഇവ കര്‍ഷകവിരുദ്ധമാണെന്നാണ് ആരോപണം. സഖ്യകക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളും ഭേദഗതികള്‍ക്കെതിരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.