You are Here : Home / News Plus

സിഎന്‍എന്‍ ഐബിഎന്‍ പുരസ്‌കാരം പി. വിജയന്

Text Size  

Story Dated: Tuesday, March 17, 2015 06:45 hrs UTC

സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ 2014ലെ പോപ്പുലര്‍ ചോയ്‌സ് പുരസ്‌കാരം ഇന്റലിജന്‍സ് ഡിഐജി പി. വിജയന്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ഈ പുരസ്‌കാരം സ്വന്തമാക്കി.ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാറും മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണനും പങ്കിട്ടു.
ഇന്ത്യയില്‍ മുഴുവന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2014 പുരസ്‌കാരം. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നഡേല, വിപ്രോ ചെയര്‍മാന്‍ അസിം പ്രേമംജി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, എന്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവരും വിവിധ മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.