You are Here : Home / News Plus

മാണിക്ക് വിശ്രമമാണ് വേണ്ടതെന്ന് പന്തളം സുധാകരന്‍

Text Size  

Story Dated: Wednesday, March 18, 2015 06:22 hrs UTC

ധനമന്ത്രി കെ.എം മാണിക്ക് ഇനി വിശ്രമമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. കേരളരാഷ്ര്ടീയത്തിലെ വന്ദ്യവയോധികനായ കെ.എം മാണി ശാരീരികമായും മാനസികമായും ക്ഷീണിച്ച അവസ്ഥയിലാണ്. അദ്ദേഹത്തിന് ആറു മാസത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കണം. ആ കാലയളവില്‍ ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ യു.ഡി.എഫ് കൂട്ടായ തീരുമാനം എടുക്കണമെന്നും പന്തളം സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മാണി വിശ്രമിക്കുന്ന കാലയളവില്‍ പ്രതിപക്ഷ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. പ്രതിപക്ഷ സമരത്തിന് ഇത് അയവു വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാഷ്ര്ടീയമായ ആക്രമണങ്ങളെയും പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനേയും അതിജീവിച്ച് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം മാണിക്ക് കഴിഞ്ഞെന്നും സുധാകരന്‍ തന്‍്റെ പോസ്റ്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.