You are Here : Home / News Plus

ശ്രീലങ്ക 168 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

Text Size  

Story Dated: Wednesday, March 18, 2015 06:23 hrs UTC

ശ്രീലങ്കന്‍ തടവിലായിരുന്ന 168 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു. തടവിലായിരുന്ന മത്സ്യബന്ധന തൊഴിലാളികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത 51 ബോട്ടുകളും ലങ്കന്‍ നേവി ഇന്ത്യന്‍ തീരസംരക്ഷണ സേനക്ക് കൈമാറി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവരെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ലങ്കന്‍ നേവി കൈമാറിയത്. തീരസംരക്ഷണ സേനയുടെ റാണി അബാക കപ്പലില്‍ ഇവരെ തീരത്തത്തെിച്ചു. ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്ന് തീരസംരക്ഷണ സേന അറിയിച്ചു. മത്സ്യബന്ധനത്തിനായി സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ശ്രീലങ്കന്‍ നേവി മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.