You are Here : Home / News Plus

നിയമസഭയിലെ ലഡുവിതരണം തെറ്റായിപ്പോയെന്ന് സ്പീക്കര്‍

Text Size  

Story Dated: Wednesday, March 18, 2015 07:39 hrs UTC

നിയമസഭയില്‍ ലഡുവിതരണം നടത്തിയത് തെറ്റായിപ്പോയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. ബജറ്റ് അവതരിപ്പിച്ചതിനു ശേഷമാണ് ലഡുവിതരണം നടത്തിയത്. ലഡുവിതരണം നടത്തുമ്പോള്‍ താന്‍ സഭയിലില്ലാതിരുന്നതിനാലാണ് കണ്ടില്ലെന്ന് പറഞ്ഞത്. പിന്നീട് അന്വേഷിച്ചതില്‍ നിന്നും ലഡുവിതരണം നടത്തിയതായി മനസ്സിലായി. നിയമസഭക്കകത്ത് ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് നിയമമുണ്ട്. ലഡുവിതരണം നടത്തിയവരെ
താക്കീത് ചെയ്യും- ശക്തന്‍ പറഞ്ഞു. വനിതാ എം എല്‍ എമാരുടെ പരാതിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.