You are Here : Home / News Plus

വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് കാലുവാരിയെന്ന് പിള്ള

Text Size  

Story Dated: Wednesday, March 18, 2015 07:41 hrs UTC

എല്ലാ ഘടകകക്ഷി നേതാക്കന്മാരേയും കാലുവാരി തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ അത്യാഗ്രഗമായി വളര്‍ന്നിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപ്പിള്ള. പാലക്കാട്ട് വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കാലുവാരിയെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

ചെറിയ പാര്‍ട്ടിനേതാവായ ജോണി നെല്ലൂരിനെവരെ കാലുവാരി. മാണിയെ കാലുവാരാന്‍ ശ്രമിച്ചു, നടന്നില്ല. വീരേന്ദ്രകുമാറിനെ പാലക്കാട്ട് തോല്‍പ്പിക്കാന്‍ കൊണ്ടുനിര്‍ത്തിയതാണെന്ന് പറയുന്നില്ല. ഉമ്മന്‍ ചാണ്ടിയോ, കെ.പി.സി.സി നേതൃത്വമോ അങ്ങനെ ചെയ്തിട്ടില്ല. 

എന്നാല്‍ പാലക്കാട്ടെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരു വിഭാഗം കാലുവാരി. വീരേന്ദ്രകുമാര്‍ അച്ചടിച്ചുകൊടുത്ത പോസ്റ്റര്‍ പോലും ഉപയോഗിച്ചില്ല. ഒരു പ്രവര്‍ത്തനവും നടത്തിയില്ലെന്നും ബാലകൃഷ്ണപ്പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.