You are Here : Home / News Plus

ശ്രിലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

Text Size  

Story Dated: Wednesday, March 18, 2015 03:42 hrs UTC

സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രിലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍. ഒമ്പത് വിക്കറ്റിനായിരുന്നു ആഫ്രിക്കന്‍ സംഘത്തിന്‍െറ വിജയം. 192 പന്ത് ബാക്കിയിരിക്കെയാണ് ഡി കോക്കും ഡു പ്ളെസിസും അടങ്ങുന്ന സഖ്യം ടീമിനെ വിജയിപ്പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 133 എന്ന വിജയ ലക്ഷ്യം 18 ഓവറിനിടെ പ്രോട്ടീസ് സംഘം മറികടന്നു
അര്‍ധ സെഞ്ച്വറി നേടിയ ഡി കോക്കിന്‍െറയും (78), ഡു പ്ളെസിസിസിന്‍െറയും (21) മികവിലാണ് ദക്ഷിണാഫ്രിക്ക വിജയ തീരത്തത്തെിയത്. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. വിജയലക്ഷ്യമായ 134 റണ്‍സിലേക്ക് ബാറ്റു വീശിയ ആഫ്രിക്കന്‍ സംഘത്തിന് അംലയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.  മലിംഗയുടെ പന്തില്‍ കുലശേഖരക്ക് ക്യാച്ച് നല്‍കിയാണ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ മടങ്ങിയത്. അംല 23 പന്തില്‍ 16 റണ്‍സെടുത്തിരുന്നു.
ബൗളിങ്, ബാറ്റിംഗ്, ഫീല്‍ഡിംങ് എന്നീ കളിയുടെ സമസ്ത മേഖലകളിലും തികഞ്ഞ ആധിപത്യം പുലര്‍ത്തിയാണ് ആഫ്രിക്കന്‍ സംഘം സെമിയിലേക്ക് പ്രവേശിക്കുന്നത്. നാലു വിക്കറ്റ് വീഴ്ത്തി ലങ്കന്‍ നിരയുടെ നട്ടെല്ളൊടിച്ച ഇമ്രാന്‍താഹിറാണ് കളിയിലെ താരം.
ഇതോടെ മുതിര്‍ന്ന ലങ്കന്‍ താരങ്ങളായ സംഗക്കാരക്കും ജയവര്‍ധനക്കും തോല്‍വിയോടെയുള്ള മടക്കമായി ഇത്. ടെസ്റ്റില്‍ നിന്ന് വിരമിച്ച ജയവര്‍ധന ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്നത്തേത് ജയവര്‍ധനയുടെ അവസാന അന്താരാഷ്ട്ര മത്സരമായി. സംഗക്കാര ടെസ്റ്റില്‍ തുടരും.
നേരത്തേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലു റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. പെരേര (3), ദില്‍ഷന്‍ (0) എന്നിവരാണ് പുറത്തായത്. ടീം സ്കോര്‍ മൂന്ന് റണ്‍സിലത്തെി നില്‍ക്കെയാണ് പെരേര അബോട്ടിന്‍െറ പന്തില്‍ പുറത്തായത്. സ്റ്റെയ്നാണ് ദില്‍ഷനെ പുറത്താക്കിയത്. പിന്നീട് 41 റണ്‍സെടുത്ത തിരിമാനെ ഇമ്രാന്‍ താഹിറിന്‍്റെ പന്തില്‍ പുറത്തായി. സംഗക്കാരക്കൊപ്പം ചേര്‍ന്ന് ശ്രീലങ്കന്‍ സ്കോര്‍ പതിയെ ഉയര്‍ത്തുന്നതിനിടെയാണ് പെരേര പുറത്തായത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 65 റണ്‍സ് ചേര്‍ത്തിരുന്നു.16 പന്തില്‍ നാലു റണ്‍സെടുത്ത ജയവര്‍ധന ഇമ്രാന്‍താഹിറിന്‍െറ പന്തില്‍ ഡു പ്ളെസിസിന് ക്യാച്ച് നല്‍കി പുറത്തായി. പിന്നീട് സംഗക്കാരയും (32) എയ്ഞ്ചലോ മാത്യൂസും (16) ചേര്‍ന്ന് ലങ്കന്‍ സ്കോര്‍ പതിയെ ഉയര്‍ത്തുകയായിരുന്നു. പിന്നിട് ഡുമിനിയുടെ പന്തില്‍ ഡു പ്ളെസിസിന് ക്യാച്ച് സമ്മാനിച്ച് മാത്യൂസ് മടങ്ങി. പിന്നീട് ഇമ്രാന്‍ താഹിര്‍ തിസാര പെരേരയെ മടക്കി
അതിനിടെയാണ് ഡുമിനി ഹാട്രിക്ക് നേട്ടം കൈവരിച്ചത്. കൗശല്‍ (0), കുലശേഖര (1), എയ്ഞ്ചലോ മാത്യൂസ് (19) എന്നിവരെയാണ് ഡുമിനി മടക്കിയയച്ചത്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഹാട്രിക്കായിരുന്നു ഡുമിനിയുടേത്. 96 പന്തില്‍ 45 റണ്‍സെടുത്ത സംഗക്കാര മോര്‍ക്കലിന്‍െറ പന്തില്‍ മില്ലറിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.