You are Here : Home / News Plus

പ്രതിപക്ഷം വനിതകളെ ചാവേറാക്കിയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, March 18, 2015 03:45 hrs UTC

 നിയമസഭയില്‍ പ്രതിപക്ഷം വനിതാ എം.എല്‍.എമാരെ ചാവേറാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചിത്രങ്ങള്‍ പുറത്ത് വിട്ടവര്‍ എന്തുകൊണ്ടാണ് വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതെന്നും അദ്ദേഹം ചോദിച്ചു. സംഘര്‍ഷ സ്ഥലത്തേക്ക് ചാവേറായി സ്ത്രീകളെ അയച്ചതിന് ശേഷം ലൈംഗിക അതിക്രമം നടന്നെന്ന് പറയുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ ലഡുവിതരണം നടത്തിയത് ശരിയായില്ല. എന്നാല്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതും ലഡുവിതരണം ചെയ്തതും ഒരുപോലെ കാണാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണിക്ക് വിശ്രമമാണ് ആവശ്യമെന്ന് പറഞ്ഞ് രംഗത്ത് വന്ന പന്തളം സുധാകരനെ മുഖ്യമന്ത്രി തള്ളി. പന്തളം സുധാകരന്‍െറ നിലപാട് പാര്‍ട്ടി നിലപാടല്ല. പാര്‍ട്ടി നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്‍റാണ്. ഇങ്ങനെ അഭിപ്രായം പറയ്യുന്ന കെ.പി.സി.സി വക്താക്കളെ എന്തുചെയ്യണമെന്ന് കെ.പി.സി.സി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.