You are Here : Home / News Plus

മാണിയുടേത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി

Text Size  

Story Dated: Wednesday, March 18, 2015 04:08 hrs UTC

തിരുവനന്തപുരം: കുറ്റപത്രം ഉണ്ടായാലും രാജിവെക്കില്ല എന്ന മന്ത്രി കെ.എം മാണിയുടെ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് മാണി കോഴ വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് മാണി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
വിജിലന്‍സിനെ ഭയപ്പെടുത്താനും വെല്ലുവിളിക്കാനും മന്ത്രി ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. കുറ്റപത്രം നല്‍കിയാല്‍ ഒമ്പത് എം.എല്‍.എമാരുടെ പിന്തുണ ഇല്ലാതാകുമെന്നും ഭരണം തന്നെ പോകുമെന്നും മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് മാണി ശ്രമിക്കുന്നത്. തന്നെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് മുഖ്യമന്ത്രിയെയും കുറ്റപത്രം നല്‍കാന്‍ തന്‍്റേടമുണ്ടോ എന്ന് ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിക്കുകയാണ് മാണി ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കിയ മാണി ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത് എന്ന് വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് തന്നെ പ്രതിയാക്കി എന്നാണ് മാണി ഉദ്ദേശിക്കുന്നതെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം മാണി കാണിക്കണമെന്നും കോടിയേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.