You are Here : Home / News Plus

കണക്ക് പരീക്ഷയുടെ പരാതിപരിഹരിക്കാന്‍ നടപടിവേണമെന്ന് വി.എസ്

Text Size  

Story Dated: Wednesday, March 18, 2015 05:12 hrs UTC

തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയില്‍ 20 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ അധ്യാപകര്‍ക്കുപോലും ഉത്തരമെഴുതാന്‍ സാധിക്കാത്തവിധം കഠിനമായിരുന്നെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിഹാരംകാണാന്‍ വിദ്യാഭ്യാസവകുപ്പും സര്‍ക്കാറും അടിയന്തരനടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
എ പ്ളസ്, എ ഗ്രേഡുകള്‍ പ്രതീക്ഷിച്ചിരുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ അതിസങ്കീര്‍ണമായ ചോദ്യപേപ്പര്‍ കണ്ട് അന്തംവിടുകയായിരുന്നു. അവരൊക്കെ കടുത്തനിരാശയിലാണ്. ഇത് അവരുടെ തുടര്‍ന്നുള്ള പരീക്ഷകളെയും ബാധിക്കും. വിദ്യാര്‍ഥികളുടെ അറിവ് പരിശോധിക്കുന്നതിനുപകരം ചോദ്യകര്‍ത്താവിന്‍െറ പാണ്ഡിത്യം വിളമ്പലാണ് ഇതിലുണ്ടായത്.
സര്‍ക്കാര്‍ സിലബസില്‍ പഠിച്ച് മികച്ചവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ ആഗ്രഹിക്കുന്ന കോഴ്സ് കിട്ടാതിരിക്കാനും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ സിലബസില്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന കിട്ടാനുമുള്ള ശ്രമത്തിന്‍െറ ഭാഗമായാണോ ഇതിനുപിന്നിലെന്ന് സംശയിക്കണം. അധ്യാപകര്‍ക്ക് പ്രത്യേക നിറത്തിലുള്ള കോട്ടും സാരിയുമൊക്കെ നിര്‍ദേശിച്ച അബ്ദുറബ്ബ് മന്ത്രിയായിരിക്കുമ്പോള്‍ മാത്രം ചോദ്യപേപ്പറുകളില്‍ ചില ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അദ്ഭുതകരമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.