You are Here : Home / News Plus

മോദി സര്‍ക്കാറിന്‍റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് കോടിയേരി

Text Size  

Story Dated: Thursday, March 19, 2015 05:55 hrs UTC

മോദി സര്‍ക്കാറിന്‍റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവാഴ്ചയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എം.എസ്.ദിനാചരണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
ഏത് വിഡിയോ നോക്കിയാണ് അഞ്ച് എം.എല്‍.എമാരെ പുറത്താക്കിയത്. വനിത എം.എല്‍.എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.