You are Here : Home / News Plus

ഇടഞ്ഞോടിയ ആന വിമുക്ത ഭടനെ അടിച്ചു കൊന്നു

Text Size  

Story Dated: Thursday, March 19, 2015 05:59 hrs UTC

ഇടഞ്ഞോടിയ ആന വിമുക്ത ഭടനെ അടിച്ചു കൊന്നു. ഹരിപ്പാട് തുലാംപറമ്പ് നടുവത്ത്മുറി ശിവസദനത്തില്‍ മനോഹരന്‍പിള്ള (77)യാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച ഉത്സവം തടങ്ങുന്ന കരുവാറ്റ തിരുവിലഞ്ഞല്‍ ക്ഷേത്രത്തില്‍ പറയെടുപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞോടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള പന്‍മന സുബ്രഹമണ്യ സ്വാമി ക്ഷേത്രത്തിലെ ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. വീടിന് മുന്നില്‍ പത്രം വായിച്ചുകൊണ്ടിരുന്ന മനോഹരന്‍ പിള്ളയെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ആനയെ പിന്നീട് തളച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.